International
വെസ്റ്റ് ബാങ്ക്: വഴിയരികിൽ പ്രാർഥിക്കുകയായിരുന്ന പലസ്തീൻ സ്വദേശിയെ ആയുധധാരിയ ഇസ്രയേലി സൈനികൻ വാഹനം ഇടിപ്പിച്ച് വീഴ്ത്തി. പലസ്തീനിലെ വെസ്റ്റ് ബാങ്കിലാണ് സംഭവം. എന്നാൽ വാഹനം ഇടിച്ചു കയറ്റിയ യുവാവ് മുൻ സൈനികനാണെന്നും ഇയാളുടെ സൈനിക സേവനം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നതയും ഇസ്രയേൽ സൈന്യം അറിയിച്ചു.
ഗുരുതരമായ നിയമലംഘനം നടത്തിയതിനാൽ ഇസ്രയേൽ പൗരന്റെ ആയുധം കണ്ടുകെട്ടിയതായും ഇസ്രയേൽ സൈന്യം പറഞ്ഞു. ദൃശ്യങ്ങളിൽ ഇസ്രയേൽ സൈനികൻ സിവിലിയൻ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന് വ്യക്തമാണ്. ഇയാൾ പിന്നീട് പലസ്തീൻ പൗരന് നേർക്ക് ആക്രോശിക്കുകയും പ്രദേശം വിട്ടുപോകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
അതേസമയം ഇസ്രയേൽ സൈനികൻ കുരുമുളക് സ്പ്രേ പ്രയോഗിച്ചതായും ആരോപണമുണ്ട്. ഐക്യരാഷ്ട്രസംഘടനയുെട കണക്കുകൾ പ്രകാരം വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ രേഖപ്പെടുത്തിയ വർഷങ്ങളിലൊന്നായിരുന്നു ഇത്.
Kerala
ശ്രീനഗർ: ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു. സുബേദാർ കെ. സജീഷ് ആണ് വീരമൃത്യു വരിച്ചത്.
പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരൻകോട്ടിൽ കൊക്കയിലേക്ക് വീണാണ് മരണം. മലപ്പുറം ചെറുകുന്ന് സ്വദേശിയാണ്.
വെള്ളിയാഴ്ചയാണ് അപകടം നടന്നത്. ഭൗതിക ശരീരം ഞായറാഴ്ച നാട്ടിൽ എത്തിക്കും.
National
ചായ്ബാസ: ജാർഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ബും ജില്ലയിൽ കാവൽനിന്ന സിആർപിഎഫ് ജവാനെ മരിച്ച നിലയിൽ കണ്ടെത്തി.
യുപി സ്വദേശി രാജേഷ് കുമാറാണു മരിച്ചത്. സരന്ദ വനമേഖലയിലെ ബറ്റാലിയൻ ക്യാന്പിലെ കാവൽജോലിക്കിടെയാണ് മരണം.
NRI
ജോർജിയ: അമേരിക്കയിൽ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ അഞ്ച് സൈനികർക്ക് പരിക്ക്. ജോർജിയയിലെ ഫോർട്ട് സ്റ്റുവർട്ട് സൈനിക കേന്ദ്രത്തിലാണ് വെടിവയ്പുണ്ടായത്.
സൈനികൻ തന്നെയാണ് സഹപ്രവർത്തകർക്കുനേരെ വെടിയുതിർത്തത്. കോർണേലിയസ് റാഡ്ഫോർഡ് എന്ന 28 വയസുകാരനായ സൈനികനാണ് വെടിവയ്പിന് പിന്നിൽ. ഇയാളെ കസ്റ്റഡിയിലെടുത്തു.
സൈനികരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11നാണ് വെടിവയ്പുണ്ടായത്. സ്വകാര്യ കൈത്തോക്ക് ഉപയോഗിച്ചായിരുന്നു ഇയാൾ വെടിയുതിർത്തത്.